Saturday, December 26, 2020

2020 1

 പറയുന്നത് കേൾക്കാൻ ആളില്ലാതെ വരുമ്പോൾ എഴുത്തുകയെ മാർഗ്ഗമുള്ളു. മനസിലുള്ളത് പുറത്തു വിട്ടാൽ അല്പം ആശ്വാസം കിട്ടും.

എല്ലാവരും പറയും അങ്ങനെ ചിന്തിക്കണം ഇങ്ങനെ ചിന്തിക്കണം എന്നെല്ലാം. അതും അതിനപ്പുറവും അറിഞ്ഞു വച്ചിട്ടാണ് ഈ അവസ്ഥയിൽ എത്തിയതെന്ന് ആരും അര്യിന്നില്ല.

കടലാസ്സിൽ എഴുതാതിരുന്ന ബുദ്ധിമോശത്തെ ഇപ്പോൾ പഴിച്ചിട്ടു കാര്യമില്ല കഴിഞ്ഞ ഇരുപതു വര്ഷം കമ്പ്യുട്ടറിൽ നേരിട്ടെഴുതിയാണ് ശീലം . പക്ഷെ ഇപ്പോൾ മനസിലാകുന്നു അതായിരുന്നില്ല ശരിയായ രീതി എന്ന് പ്രത്യേകിച്ചും മലയാളം എഴുതുമ്പോൾ . കാരണം മനസ്സിൽ വരുന്ന സ്പീഡിൽ ടൈപ്പ് ചെയ്യാൻ കഴിയാറില്ല അത്ര തന്നെ എന്നാണിപ്പോൾ തോന്നുന്നത് 

രണ്ടു രീതിയുടെയും വ്യത്യാസം ഇപ്പോൾ മനസിലാകുന്നു എഴുത്തിനും അത് നോക്കിയുള്ള ടൈപ്പിനും വലിയ സ്പീഡ് ഉണ്ടിപ്പോൾ 

അതുപോട്ടെ പ്രശ്നം അതല്ലല്ലോ ഇപ്പോൾ 

ഞാൻ കിടക്കുന്ന മുറിയിലും ബാത്തു റൂമിലും ഓരോ കണ്ണാടിയുണ്ട് എഴുന്നേറ്റാലുടൻ ഇത് രണ്ടും കാണുകയാണ് പതിവ്  അതിൽക്കാണുന്ന വൃദ്ധന്റെയുള്ളിലാണല്ലോ ഞാനെന്ന ഈ യുവാവിന്റെ ആത്മാവുള്ളത് എന്നോർക്കുമ്പോൾ സങ്കടമാണ് ആദ്യം വരിക  അതായതു ദിവസം ആരംഭിക്കുന്നത് തന്നെ സങ്കടത്തോടെ എന്നർത്ഥം 

ങ്ഹാ ആരുമില്ലാത്തവന് ദൈവം തുണ ഇവിടെ കടലാസും പേനയും തുണ 

ജീവിതത്തിലേക്കു തിരിഞ്ഞു നോക്കണം എന്നും നോക്കരുത് എന്നും മുന്നോട്ടും നോക്കരുത് എന്നും ഒക്കെ തിയറികൾ ഉണ്ട്  പക്ഷെ മുന്നോട്ടു നോക്കുമ്പോൾ പേടി തോന്നിയാൽ പിന്നോട്ട് നോക്കുകയാണു സുഖം എന്നും തോന്നും പക്ഷെ അതൊരു തരം  ഓഡിറ്റ് ചെയ്യലാവുകയും ചെയ്യും വർത്തമാനം ദുഷ്കരമായാൽ ഭാവി ഭൂതം ഇവയിലേതെങ്കിലും സ്വീകരിക്കാതെ വയ്യതാനും 

ഇനി ചിന്തിക്കരുത് എന്നൊരു തിയറിയും ഉണ്ട് പ്രചാരത്തിൽ.

 അത് പക്ഷെ എൻജിൻ ഓഫ് ചെയ്തു നിർത്തിയ വണ്ടി പോലെയാകും. പക്ഷെ ഹൃദയം ഓഫ് ചെയ്തു വയ്ക്കാൻ ആവില്ലല്ലോ ചിന്തയും അതുപോലെ തന്നെയാണ് അല്ലെങ്കിൽ ഹിമാലയത്തിൽ പോയി തപസ്സിരിക്കേണ്ടി വരും.

സത്യത്തിൽ എഴുത്തെന്നു പറഞ്ഞാൽ മനസ്സിൽ ദഹിക്കാതെ കിടക്കുന്നതൊക്കെ ശർദ്ദിച്ചു കളയുന്നതിനു തുല്യമാണ്. കാരണം അതു  കഴിയുമ്പോൾ കിട്ടുന്ന ആശ്വാസം ഓർക്കുമ്പോൾ അങ്ങനെ യൊക്കെത്തന്നെയാണ് തോന്നാറ്. ഒരുപക്ഷെ എല്ലാവര്ക്കും ഇങ്ങനെയൊക്കെത്തന്നെയാണ് തോന്നുക  ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു നോക്കിയാലറിയാം അഭിപ്രായങ്ങൾ അറിയാമായിരുന്നു. എഴുതുന്നത് തമ്മിൽ ബന്ധമുള്ള കാര്യങ്ങളാണോ ? ആവണമെന്നില്ല ഏതായാലും വരുന്ന വഴി ഒന്നു തന്നെ ആണല്ലോ ?

ജീവിത അങ്ങനെയാണ് ഒന്നിനും ആരെയും ഉത്തരവാദിയാക്കാൻ പറ്റില്ല. രാമായണത്തിലെ ദശരഥ മഹാരാജാവ് മുതൽ നമുക്കറിയാവുന്ന സകലരുടെയും ഗതി ഇതൊക്കെത്തന്നെ. അവസാന കാലം ആർക്കും പ്രവചിക്കാനാവില്ല അപ്പോഴാണ് വെറും സാധാരണ മനുഷ്യനായ എന്റെ കാര്യം 

ഈ ലോകത്തിൽ ആർക്കും ആരെയും എപ്പോഴും ആവശ്യമില്ല   എന്റെ തിയറിയാണ് ഞാനെങ്ങും വായിച്ചിട്ടില്ല പക്ഷെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും അറിയില്ല  ഞാൻ അനുഭവങ്ങളിൽ നിന്നു പഠിച്ചതാണ് 






No comments: