Saturday, December 26, 2020

2020 1

 പറയുന്നത് കേൾക്കാൻ ആളില്ലാതെ വരുമ്പോൾ എഴുത്തുകയെ മാർഗ്ഗമുള്ളു. മനസിലുള്ളത് പുറത്തു വിട്ടാൽ അല്പം ആശ്വാസം കിട്ടും.

എല്ലാവരും പറയും അങ്ങനെ ചിന്തിക്കണം ഇങ്ങനെ ചിന്തിക്കണം എന്നെല്ലാം. അതും അതിനപ്പുറവും അറിഞ്ഞു വച്ചിട്ടാണ് ഈ അവസ്ഥയിൽ എത്തിയതെന്ന് ആരും അര്യിന്നില്ല.

കടലാസ്സിൽ എഴുതാതിരുന്ന ബുദ്ധിമോശത്തെ ഇപ്പോൾ പഴിച്ചിട്ടു കാര്യമില്ല കഴിഞ്ഞ ഇരുപതു വര്ഷം കമ്പ്യുട്ടറിൽ നേരിട്ടെഴുതിയാണ് ശീലം . പക്ഷെ ഇപ്പോൾ മനസിലാകുന്നു അതായിരുന്നില്ല ശരിയായ രീതി എന്ന് പ്രത്യേകിച്ചും മലയാളം എഴുതുമ്പോൾ . കാരണം മനസ്സിൽ വരുന്ന സ്പീഡിൽ ടൈപ്പ് ചെയ്യാൻ കഴിയാറില്ല അത്ര തന്നെ എന്നാണിപ്പോൾ തോന്നുന്നത് 

രണ്ടു രീതിയുടെയും വ്യത്യാസം ഇപ്പോൾ മനസിലാകുന്നു എഴുത്തിനും അത് നോക്കിയുള്ള ടൈപ്പിനും വലിയ സ്പീഡ് ഉണ്ടിപ്പോൾ 

അതുപോട്ടെ പ്രശ്നം അതല്ലല്ലോ ഇപ്പോൾ 

ഞാൻ കിടക്കുന്ന മുറിയിലും ബാത്തു റൂമിലും ഓരോ കണ്ണാടിയുണ്ട് എഴുന്നേറ്റാലുടൻ ഇത് രണ്ടും കാണുകയാണ് പതിവ്  അതിൽക്കാണുന്ന വൃദ്ധന്റെയുള്ളിലാണല്ലോ ഞാനെന്ന ഈ യുവാവിന്റെ ആത്മാവുള്ളത് എന്നോർക്കുമ്പോൾ സങ്കടമാണ് ആദ്യം വരിക  അതായതു ദിവസം ആരംഭിക്കുന്നത് തന്നെ സങ്കടത്തോടെ എന്നർത്ഥം 

ങ്ഹാ ആരുമില്ലാത്തവന് ദൈവം തുണ ഇവിടെ കടലാസും പേനയും തുണ 

ജീവിതത്തിലേക്കു തിരിഞ്ഞു നോക്കണം എന്നും നോക്കരുത് എന്നും മുന്നോട്ടും നോക്കരുത് എന്നും ഒക്കെ തിയറികൾ ഉണ്ട്  പക്ഷെ മുന്നോട്ടു നോക്കുമ്പോൾ പേടി തോന്നിയാൽ പിന്നോട്ട് നോക്കുകയാണു സുഖം എന്നും തോന്നും പക്ഷെ അതൊരു തരം  ഓഡിറ്റ് ചെയ്യലാവുകയും ചെയ്യും വർത്തമാനം ദുഷ്കരമായാൽ ഭാവി ഭൂതം ഇവയിലേതെങ്കിലും സ്വീകരിക്കാതെ വയ്യതാനും 

ഇനി ചിന്തിക്കരുത് എന്നൊരു തിയറിയും ഉണ്ട് പ്രചാരത്തിൽ.

 അത് പക്ഷെ എൻജിൻ ഓഫ് ചെയ്തു നിർത്തിയ വണ്ടി പോലെയാകും. പക്ഷെ ഹൃദയം ഓഫ് ചെയ്തു വയ്ക്കാൻ ആവില്ലല്ലോ ചിന്തയും അതുപോലെ തന്നെയാണ് അല്ലെങ്കിൽ ഹിമാലയത്തിൽ പോയി തപസ്സിരിക്കേണ്ടി വരും.

സത്യത്തിൽ എഴുത്തെന്നു പറഞ്ഞാൽ മനസ്സിൽ ദഹിക്കാതെ കിടക്കുന്നതൊക്കെ ശർദ്ദിച്ചു കളയുന്നതിനു തുല്യമാണ്. കാരണം അതു  കഴിയുമ്പോൾ കിട്ടുന്ന ആശ്വാസം ഓർക്കുമ്പോൾ അങ്ങനെ യൊക്കെത്തന്നെയാണ് തോന്നാറ്. ഒരുപക്ഷെ എല്ലാവര്ക്കും ഇങ്ങനെയൊക്കെത്തന്നെയാണ് തോന്നുക  ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു നോക്കിയാലറിയാം അഭിപ്രായങ്ങൾ അറിയാമായിരുന്നു. എഴുതുന്നത് തമ്മിൽ ബന്ധമുള്ള കാര്യങ്ങളാണോ ? ആവണമെന്നില്ല ഏതായാലും വരുന്ന വഴി ഒന്നു തന്നെ ആണല്ലോ ?

ജീവിത അങ്ങനെയാണ് ഒന്നിനും ആരെയും ഉത്തരവാദിയാക്കാൻ പറ്റില്ല. രാമായണത്തിലെ ദശരഥ മഹാരാജാവ് മുതൽ നമുക്കറിയാവുന്ന സകലരുടെയും ഗതി ഇതൊക്കെത്തന്നെ. അവസാന കാലം ആർക്കും പ്രവചിക്കാനാവില്ല അപ്പോഴാണ് വെറും സാധാരണ മനുഷ്യനായ എന്റെ കാര്യം 

ഈ ലോകത്തിൽ ആർക്കും ആരെയും എപ്പോഴും ആവശ്യമില്ല   എന്റെ തിയറിയാണ് ഞാനെങ്ങും വായിച്ചിട്ടില്ല പക്ഷെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും അറിയില്ല  ഞാൻ അനുഭവങ്ങളിൽ നിന്നു പഠിച്ചതാണ് 






Sunday, November 01, 2020

രാജപ്പൻ പൂച്ചാക്കൽ

 എഫ് ബിയിൽ ഒരു പോസ്റ്റ് കണ്ടപ്പോഴാണ് രാജപ്പൻ മരിച്ചു എന്നറിയുന്നത് 

അവന്റെ അച്ഛൻ മരിച്ചപ്പോൾ ഞാൻ നാട്ടിലുണ്ടായിരുന്നു ഒരു നിയോഗം പോലെ പോയി കാണുകയും ചെയ്തു പുളിക്കൻ മാരു മായി അച്ഛന്റെ 'അമ്മ വഴിയാണ് ബന്ധം പോരാത്തതിന് 'അമ്മ വഴിയും 

നാട്ടിൽ ചുരുങ്ങിയത് രണ്ടു റൂട്ടിലെങ്കിലും ബന്ധമില്ലാത്തവർ ചുരുക്കം 

കൊച്ചുപുളിക്കനു ഞങ്ങളോടൊക്കെ വളരെ സ്നേഹമായിരുന്നു 

Wednesday, August 26, 2020

കൊറോണ

ജീവിത ഏതാണ്ട് അല്ലലില്ലാതെ പോകാൻ തുടങ്ങിയപ്പോഴാണ് ഈ നശിച്ച കൊറോണ 
ആകെ ബാക്കിയുള്ള ജീവിതത്തിന്റെ നല്ല ഭാഗം ലോക് ഡൌൺ അപഹരിച്ചു  അനിശ്ചിതത്വവും നിരാശയും ബാക്കിയായി 
മനുഷ്യൻ തമ്മിൽ അടുക്കാൻ വയ്യാത്ത അവസ്ഥ  ഇനി യാത്രകൾ നടക്കുമോ ആരെയെങ്കിലും കാണാൻ കഴി യുമൊ 

Sunday, August 09, 2020

എന്റെ ഞായറാഴ്ച Jan 2014

എന്നത്തെപ്പോലെ യും നിരാശനായും ക്ഷീണിതനായും ഉറക്കത്തിലേക്കു വഴുതി വീഴുന്നു
സമയം 3-൩൧/2 ആയിക്കാണും 
അബോധ മനസില്‍ എന്തൊക്കെയോ ശബ്ദങ്ങള്‍ കേട്ടുണരുന്നു വീണ്ടും മയക്കം 
ഈയിടെ യുള്ള വ്യത്യാസമാണ് മയക്കം ഉറക്കത്തിന്റെ ഭാഗ മാണോ അതോ 
മറ്റെന്തെ ങ്കിലും ആണോ അതും അറിയുള്ള 
അതൊന്നും എനിക്ക് പറയാനോ കേള്‍ക്കാനോആരുമില്ല 
ദിവസ്സങ്ങളായി ഈ അവസ്ഥ 
ഏതായാലും അതോരനുഗ്രഹ മാണെന്ന് കരുതാം ഉറക്ക മില്ലയ്മയുടെ വേദന ഇതിലും 
കഠിനമാണ് 
മയക്കത്തില്‍ അറിഞ്ഞു ഒരാള്‍ പോകുകയാണ് 
ഇന്നലെ തന്നെ പറഞ്ഞിരുന്നു 
പക്ഷെ മറ്റാര്‍ക്കും അറിയില്ല .................................................എന്തെ അറിയിക്കുന്നില്ല 
ഉറക്കമുണരുമ്പോള്‍ ഇവിടെ മൊത്തം നെഗറ്റീവ് എനര്‍ജി നിറഞ്ഞു കഴിഞ്ഞിരിക്കുന്നു 
അതിലേക്കു ഞാന്‍ ഉണര്‍ന്നു വീഴുന്നു 

ഈ മാരണം ഇനിയും ചത്തില്ലല്ലോ എന്റെ കാതുകളില്‍ മുഴങ്ങുന്നതായി തോന്നുന്നു 
എന്റെ സങ്കല്‍പ്പങ്ങളില്‍ ഞാന്‍ കാതോര്‍ക്കുന്നു 
ആരെങ്കിലും സ്നേഹത്തോടെ ഒരു വാക്ക് പറയുന്നത് കേള്‍ക്കാന്‍ എന്റെ മനസ് ദാഹിക്കുന്നു 
ഞാന്‍ ഒരു തെരുവില്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നു ആരൊക്കെയോ സ്നേഹത്തോടെ 
വിളിച്ചു ചോദിക്കുന്നു ....സുഖംമായു റങ്ങിയോ 
ഞാന്‍ എവിടുന്നൊക്കെ യോ ഉണരുന്നു അവിടെയെല്ലാം ആരൊക്കെയോ ഇതേ ചോദ്യം 
അപരിചിതരാനെങ്കിലും സ്നേഹത്തോടെ
പക്ഷെ ഇല്ല .........ഇവിടെ നിശബ്ദത മാത്രം 
വലിയൊരു നെഗറ്റീവ് നിശബ്ദത 
അതെന്റെ കാതില്‍ ധ്വനിക്കുന്നു  നീ ഇനിയും മരിച്ചില്ലേ ...നീ എന്തിനു ഉണരുന്നു 

ഉണരാതിരിക്കാന്‍ കഴിയില്ലല്ലോ 
എനീട്ടയുടന്‍ സ്വന്തം കാലുകളിലേക്ക് നോക്കിയുള്ള ഇരിപ്പ് 
നോക്കുമ്പോ രാവിലത്തെ ഭക്ഷണം എന്റെ ചെറിയ മേശ പ്പുരതുണ്ട്
2014 ലെ ചിന്തകൾ ആയിരുന്നു ഇത് 

അവസാന കാലങ്ങളിലെ സങ്കടങ്ങൾ Jan 2014

ജീവിതത്തിൽ എല്ലാം മറന്നു കഷ്ടപ്പെടുമ്പോലും മനസിലുന്ദായിരുന്ന് സമാധാനം ഇതെല്ലാം മാറി കൊച്ചുമക്കളുമായി സമാധനമായ ഒരു ജീവിതം ബാക്കിയുണ്ടല്ലോ എന്ന ചിന്ത യായിരുന്നു മൊത്തം ജീവിതം ഹോമിച്ചതിന്റെ കാരണങ്ങളും  അതൊക്കെ തന്നെയായിരുന്നു സുഹൃത്തുക്കള പലരും സ്വന്തം മക്കളെ അന്യരായി കണക്കാക്കുന്നത് കണ്ടപ്പോൾ  അവരോടൊക്കെ പുഛമായിരുന്നു 
എന്തുകൊണ്ടോ എനിക്ക് അങ്ങനെ ഒരവസ്ഥയെ ക്കുറിച്ച് ചിന്തിക്കാനും കഴിഞ്ഞില്ല 
സുഹൃത്തുക്കളുടെ മക്കൾ സ്വന്തം ഇഷ്ടം തേടി പോയപ്പോഴും ഞാൻ ധൈര്യത്തിൽ ഇരിക്കുക യായിരുന്നു അന്നത്തെ സ്ഥിതിക്ക് ആര്ക്കും ചിന്തിക്കാൻ കഴിയാത്ത തുകക്ക് ഇൻഷുർ ചെയ്തു ഞാൻ മരണ ഭയത്തിൽ നിന്നും മോചനം നേടിയിരുന്നു 

എവിടെയാണ് എനിക്ക് പിഴച്ചത് 
അമിത സ്നേഹം അതെന്നെ നശിപ്പിച്ചു എന്നെ എല്ലാവരും മറന്നു 
എല്ലാവര്ക്കും ജീവിതത്തിൽ ഒരു വില്ലൻ ആവശ്യമായിരുന്നു 
അവസാനം ഞാൻ ആയി ആ വില്ലൻ 
അതിനിടെ ആരോഗ്യം ക്ഷയിച്ചു  അതിനു ശേഷം  അപകടത്തിൽ പരിക്കേറ്റു  അപകട നിലയിലെത്തി ഒരു പക്ഷെ ഒരു തിരിച്ചു വരവ് ആരും പ്രതീക്ഷിച്ചില്ല 
അപ്പോഴേക്കും എന്റെ അധികാരങ്ങൾ നഷ്ടപ്പെട്ടിരുന്നു നിത്യ ജീവിതത്തിൽ എനിക്ക് സ്ഥാനം ഇല്ലാതായി ഞാൻ വെറും കാഴ്ചക്കാരൻ ആയി  

ഇത് അന്നത്തെ ചിന്തകളും സങ്കടങ്ങളും എന്നാൽ എന്റെപുതിയ റോളിൽ എങ്ങനെ സന്തോഷവാനാകാമെന്നു ഞാൻ പേടിച്ചു ഒപ്പം എന്റെ ഏക പുത്രിയെക്കുറിച്ചുള്ള ആകാംക്ഷകളും  മാറിക്കഴിഞ്ഞു  സന്തോഷം എന്തെന്ന്ഞാൻ തിരിച്ചറിയാൻ തുടങ്ങി 
എന്നാൽ കൊറോണക്കാലം വിഷമങ്ങളെല്ലാം മാറ്റി എന്ന് പറയേണ്ടി വരും 
എനിക്ക് പിഴച്ചിട്ടില്ല എന്നൊരു തോന്നൽ ഇന്ന് മനസിലുണ്ട് 
ഇന്ന് ഞാൻ സന്തോഷവാനാണ്