Friday, July 22, 2016

എനിക്കു മരിക്കണം sep 2014

എനിക്കു മരിക്കണം എനിക്കു മരിക്കണം എനിക്കു മരിക്കണം എനിക്കു മരിക്കണം എനിക്കു മരിക്കണം 
ജീവിച്ചതു  മതി .പരാജയപ്പെട്ട ഈ ജീവിതം ഇനി നീട്ടിക്കൊണ്ടു പോകുന്നതി ൽ അർത്ഥമില്ല പക്ഷെ ആത്മ ഹത്യ ചെയ്യാനോ മറ്റുള്ളവരെ ബുധിമുട്ടിക്കാണോ ഞാൻ തയ്യാറല്ല 
പിന്നെ എങ്ങനെ മരിക്കും ? ജീവിക്കാൻ സാധിക്കുന്നില്ല യാതൊരു തരത്തിലും .കാരണം മനുഷ്യൻ ജീവിക്കുന്നതിനു പിന്നിൽ അവൻ ജീവിക്കണം എന്നാഗ്രഹിക്കുന്ന ആരെങ്കിലുമൊക്കെ ഉണ്ടായിരിക്കണം അതാണ്‌ ഒരു മനുഷ്യന് ജീവിക്കാനുള്ള പ്രചോദനം 
എന്നാൽ തന്റെ ജീവിതം ഇപ്പോഴും മറ്റാർക്കെങ്കിലും അലോസരം മാത്രമേ ഉണ്ടാക്കുന്നുള്ളൂ എങ്കിൽ ആ ജീവിത ത്തിനു അര്തമില്ല 
പുറമേ നിന്ന് കാണുന്നവർക്ക് വളരെ വിജയ കരമായ ഒരു ജീവിതമായി തോന്നാമെങ്കിലും ഒരു പക്ഷെ ഇത്രയും പരാജയ മായ വേറെ ജീവിതങ്ങള കുറവാണ് .
എന്തായിരുന്നു ഈ ജീവിതത്തിൽ നേടിയത് ? മരിച്ചു പോയ എന്റെ സുഹൃത്തുക്കള എത്ര ഭാഗ്യവാൻ മാർ 

സത്യത്തിൽ ജീവിതത്തിന്റെ ജയവും പരാജയവും തീരുമാനിക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വരും 
പ്രശ്നങ്ങളും ചിന്തകളും മാനസികാവസ്ഥയും മാറിക്കൊണ്ടേയിരിക്കും ഒപ്പം സാഹചര്യങ്ങളും മാനസികാവസ്ഥയും 
ഇന്ന് ഞാൻ സന്തോഷവാനാണ് 

പറഞ്ഞിട്ട് കാര്യമില്ല sep 2014

ഒരു നിമിഷം മതി എല്ലാം താറു മാറാ കാന്‍ 
ഇന്നത്തെ അവസ്ഥയില്‍ പ്രത്യേകിച്ചും 
ഒരു മനുഷ്യനെ ക്കുറിച്ച് അറിയാന്‍ ആഗ്രഹ മില്ലത്തവര്‍ അവന്റെ ജീവിത ത്തില്‍ ഇടപെടുമ്പോള്‍ സംഭവിക്കുന്ന കാര്യ് മാണതു 
ജീവിതത്തില്‍ മറ്റുള്ളവരുടെ ശ്രദ്ധ കൂടുതല്‍ വേണം എന്നാഗ്രഹിക്കുന്ന അവസ്ഥയില്‍ ഉണ്ടായിരുന്നത് പോലും ഇല്ലാത്ത അവസ്ഥ 
ജീവിക്കാനുള്ള ആഗ്രഹത്തെ നശിപ്പിക്കുകയാണ് 
ഏതു മനുഷ്യനും ഇങ്ങനെ ഒരവസ്ഥയില്‍ എത്തും എന്നാണ് ഞാനും ഇപ്പോള്‍ കരുതുന്നത് ചില ബിസിനസുകള്‍ പോലെ തുടര്‍ന്ന് പോയാല്‍ ഓരോ ദിവസവും നഷ്ടം മാത്രം  
എന്റെ സന്തോഷം എന്നത് ഇന്നാരുടെ എങ്കിലും മനസില്‍ ഇല്ല എന്നു എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും കാരണം അതെന്റെ ആയുസ് നീട്ടും 
അതൊരു സബ്ജക്റ്റ് അല്ല ആര്‍ക്കും 
നീ എന്തിനു കിടക്കുന്നു എന്നു നേരിട്ട് ചോദിക്കുന്നില്ല എന്നേയുള്ളൂ 
എല്ലാവരും സ്വന്തം പ്രയാസങ്ങളുടെ കഥകള്‍ ദിഫന്‍സിനായി സൂക്ഷിച്ചു വച്ചിരിക്കുകയാണ് ഒരിക്കലും സ്വ മേധ പറയുകയില്ല ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ മാത്രമേ പുറത്തു വരികയുള്ളൂ അതായത് എനിക്ക് വാ തുറക്കാന്‍ പറ്റാത്ത അവസ്ഥ വീര്‍പ്പുമുട്ടല്‍ വാ തുറന്നാല്‍ പന്തം കുത്തി  പട എന്നതാണ് ഇന്നുവരെയുള്ള അനുഭവം 
ഇല്ല ഇനി വേണ്ട മരിച്ചാ ല്‍ മതി എനിക്ക് 
പക്ഷെ ഏതു പാപത്തിന്റെ ശിക്ഷയാണിത് എന്നു കൂടി അറിഞ്ഞെങ്കില്‍ നന്നായിരുന്നു 
ഏറ്റവും രസം  തിരിച്ചു എണീറ്റ്‌ വരികയില്ലെങ്കില്‍ ശുശ്രൂഷിക്കാന്‍ തയ്യാറാണ് അതായത് സ്വന്തം കാര്യം നോക്കാന്‍ കഴിയാത്ത അവസ്ഥ ആണെങ്കില്‍ എല്ലാം കിട്ടും പക്ഷെ അതോടെ തീരണം 
കാലം മാറി ചിന്തകൾ മാറി 
ഇന്ന് ഇതിനൊന്നും പ്രസക്തിയില്ല 

Life

It is pay back time in life for me
But I am getting paid back from everybody
I must die But till I die I must live There is the problem
From where I can get some energy to live
a bit of happiness can give that energy to live for few days
But who is going to give it
At least a small bit from everybody
But alas It is not coming from anywhere
Instead I hear a curse from everybody s mind
Oh this beggar is still there
No problem but why
I lost my space some 8 years back
I was about to die then
all where prepared but I came back
To regain my space I had to fight but there still no face for me
I have only one wish
My death should not inconvenience anybody
or should not put the reason on anybodies head
Life and death are all on my own account
People live their own life

Now I have travelled quite a lot
my habits cannot be changed
I cannot change the things which make me happy
for others it can be silly things for me it is everything
but it is like that
i cannot change it now
The constant critiism hurts me
And people ruined everything which connected me to the past
Suddenly I lost my right to keep things which I liked
and there was not even a sympathetic word about it
Now nobody has time for me
Not even my wife
No body ever started a conversation to please me
People talk when they need me for their work and at their whims
If I take initiative nobody is prepared
If I become happy I may live more nobody wants that
I am ready to die at anymoment
but death takes its own time
I have even kept ready the white cloth
When people used totell that life at old age is tough I laughed
But alas I also fell in the same pit

തന്നോളമായാൽ താനെന്നു വിളിക്കണം

ഈ നിയമം തെറ്റിച്ചാൽ ആരായാലും അനുഭവിക്കേണ്ടി വരും 
അനുഭവം ഗുരു വായില്ലെങ്കിൽ വീണ്ടും പലതും അനുഭവിക്കേണ്ടി വരും 

കുടുംബം എന്നത് മനസിലാകാത്തവർക്ക് പലതിന്റെയും വില മനസിലാകില്ല  പകഷെ നിർഭാഗ്യവശാൽ എന്തെങ്കിലും സംഭവിച്ചാൽ ഓരോ അറിവില്ലയ്മക്കും ഇടി ഉറപ്പായിരിക്കും അതൊന്നും ആരും ഓര്ക്കുന്നില്ല 

ഇപ്പോഴത്തെ ഭാവം താൻ എന്തിന് അറിയണം അല്ലെങ്കിൽ തന്നോട് എന്തിനു പറയണം ഇതാണ് 
ചോദ്യം ശരിയാണ് 
ചാകാൻ വൈകിയാൽ ഇരിക്കപ്പിണ്ണം ലോകം അതാണ്‌ 
ആരുതന്നെ ആയാലും എന്റെ അറിവില്ലാതെ ചെയ്യുന്ന പ്രവർത്തികൾക്ക് ഞാൻ ഉത്തരവാദിയായിരിക്കില്ല 
ഇനി അങ്ങനെ തുടരാൻ ആണ് ഭാവമെങ്കിൽ എനിക്കും ഭാവിയെ ക്കുറിച്ച് ചിന്തിക്കാതെ ജീവിക്കാൻ തുടങ്ങേണ്ടി വരും 
നഷ്ടം എന്നെ അവഗനിക്കുന്നവർക്കയിരിക്കും  

അവനവന്റെ രൂപം അവനവനു തന്നെ ഇഷ്ടപ്പെടാതെ വരുമ്പോൾ

മലയാളി യുടെ ആയൂർദൈർഘ്യം കൂടിക്കൂടി വരുന്നു . സത്യം പറഞ്ഞാൽ ഇന്ന് എഴുപതിലും അതിനു മേലും ഒക്കെ എത്തി നിൽക്കുന്നവർ ഒരിക്കലും സങ്കല്പീകുക പോലും ചെയ്യാത്ത കാര്യമാണിത്. കാരണം അവരൊക്കെ ജീവിതം തുടങ്ങിയപ്പോൾ വെറും നാൽപതു വയസിൽ എത്തുന്നത്‌ തന്നെ മഹാ കാര്യമായിരുന്നു
അതിനാൽ  ഈ ജനറേഷൻ മാനസികമായി ഒരിക്കലും ദീർഘ ജീവിതത്തിനു തയ്യാറെടുത്തിരുന്നില്ല ആത് മാത്രമല്ല ഇളം തലമുറയും ഇങ്ങനെ ഒരവസ്ഥ   പ്രതീക്ഷിച്ചിരുന്നില്ല   സാമൂഹികമായി ഇത് വളരെയധികം പ്രശ്നങ്ങളും സൃഷ്ടിച്ചിരിക്കുകയാണ് .ഇതുമൂലം ഇളം തലമുറയ്ക്ക് വളരെയധികം അവസരങ്ങൾ നഷ്ടമാകുകയും ചെയ്തു . പോരാത്തതിനു ന്യൂക്ലിയർ ഫാമിലി രീതികള കൂടി ആയപ്പോൾ മൊത്തത്തിൽ മാനുഷിക ബന്ധങ്ങൾ ആടി   ഉലഞ്ഞു എന്ന് തന്നെ പറയാം  
ദീർഘായുസിൽ മനുഷ്യൻ സന്തോഷിക്കും എന്നൊക്കെ പറയാൻ കൊള്ളാം .പക്ഷെ ബസ്‌ കാത്തു നിൽക്കുന്നതുപോലെ ജീവിക്കാൻ തുടങ്ങിയാൽ അതിൽ എന്ത് സന്തോഷം . ബസ് വരുമെന്നറിയാം പക്ഷെ എപ്പോഴെന്നറിയില്ല.ഒന്നും കാര്യമായി പ്ലാൻ ചെയ്യാൻ പറ്റാത്ത അവസ്ഥ. അപ്രതീക്ഷിതമായി പോകേണ്ടി വന്നാൽ പലതും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരില്ലേ എന്ന ചിന്ത  അതിനാൽ  ജീവിതം ദിവസവും ബാലന്സ് ഷീറ്റ് ഉണ്ടാക്കേണ്ടി വരുന്ന കച്ചവടക്കാരന്റെ അവസ്ഥ. .അതെന്തു ജീവിതം  

ഒരിക്കലും മക്കളുടെ കൂടെ ജീവിച്ചു സന്തൊഷിക്കാ മെന്നു കരുതരുത് .ഇത്രയും വലിയ വിഡ്ഢിത്തം വേറെയില്ല പേരക്കുട്ടികളിൽ നിന്ന് കിട്ടുന്നതിനെ എത്രയോ ഇരട്ടി സന്തോഷം ആ ജീവിതം കൊണ്ട് നഷ്ടപ്പെടും .
മനുഷ്യനു പ്രൈവസി വളരെ ആവശ്യമാണ്‌  ആരു തന്നെയായാലും മറ്റൊരാളുടെ സാന്നിധ്യം മൂലം അത് നഷ്ടപ്പെടും  അങ്ങനെ വരുമ്പോൾ ആരുടെയെങ്കിലും അനിശ്ചിതമായ സാന്നിധ്യം ഒരു പക്ഷെ വീർപ്പുമുട്ടലുകൾ സൃഷ്ടിക്കുംഅപ്പോൾ  മക്കളുടെ കൂടെയുള്ള ജീവിതം അവര്ക്ക് എപ്പോഴും ഒരു ശല്യമായിരിക്കും      
ഇത് ആരുടേയും കുറ്റമല്ല സ്വാഭാവികമായ കാര്യങ്ങൾ ആണ് .അതിനു അവസരം കൊടുക്കാതിരിക്കുക .
കഴിവതും അവസാന കാലം ഒറ്റയ്ക്ക് ജീവിച്ചു  മരിക്കാൻ നോക്കുക . ഇന്ന് ഒറ്റയ്ക്ക് ജീവിക്കുന്നവരോട് ആളുകള്ക്ക് സഹതാപമാണ് പക്ഷെ സത്യത്തിൽ അവര്ക്ക് മറ്റാരുടെയെങ്കിലും കൂടെ ജീവിക്കുന്നതിനേക്കാൾ സുഖമാണ്  ഒറ്റക്കുള്ള ജീവിതം 
അത്യാവശ്യത്തിനു ജീവിക്കാൻ വേണ്ട മുതൽ കരുതുക  ബാക്കിയൊക്കെ വീതിച്ചു കൊടുത്തേക്കുക അല്ലെങ്കിൽ  പണ്ടാരം ഇത് എന്നാണ് ചത്തൊഴിയുക എന്നായിരിക്കും ചിന്ത 
സത്യത്തിൽ മുടങ്ങി ക്കിടന്ന ഇഷ്ട ങ്ങൾ സാധിക്കാനുള്ള അവസരം ഈ അവസാന കാലം ആണ് അത് അംഗീകരിക്കുന്ന ഒരു ഇണയാണ് കൂടെയുള്ളതെങ്കിൽ പിന്നെ സന്തോഷം മാത്രം 
ഭക്ഷണം ആണ് അതിൽ പ്രധാനം  നമ്മുടെ ഇഷ്ടങ്ങൾ മറ്റാരുടെയും ഇഷ്ടങ്ങളുമായി ഒരിക്കലും യോജിക്കില്ല      അതിനാൽ   അതനുസരിച്ചുള്ള മെനു അത് ലഭിക്കാൻ ഭാഗ്യം ചെയ്യണം .അതുപോലെ തന്നെ സ്വാതന്ത്ര്യം അതും ആവശ്യം കാരണം വയസന്റെ സന്തോഷം മാറി മാറി വരുന്ന മൂഡ്‌ അനുസരിച്ചാണ് . അതനുസരിച്ച് ഓരൊ കാര്യങ്ങളും ചെയ്യാനുള്ള സ്വാതന്ത്ര്യം  . ഒരിക്കലും  "എന്തിനു" "എന്തുകൊണ്ട്" എന്നീ ചോദ്യങ്ങള്ക്ക് ഉത്തരം കൊടുക്കേണ്ടാത്ത  അവസ്ഥ.  അതിൽ മാത്രമേ സന്തോഷം ലഭിക്കൂ  അതുവരെ അങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല  മാത്രമല്ല പലപ്പോഴും ആ ചോദ്യങ്ങള്ക്ക് ഉത്തരം നമുക്ക് തന്നെ അറിവുണ്ടാകില്ല.  നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾ മറ്റുള്ളവര്ക്ക് വളരെ സില്ലി  ആയി തോന്നുന്നവയാകും 
ഇതെല്ലം അറിയാവുന്ന ഞാൻ എങ്ങനെ ഈ മണ്ടത്തരം ചെയ്തു ? കാരണമുണ്ട് 
ജീവിത ദൈര്ഘ്യം കുറവാ യിരിക്കും എന്ന ചിന്ത പണ്ടേ ഉണ്ടായിരുന്നു  മാത്രമല്ല പെട്ടെന്നുണ്ടായ ചില അസുഖങ്ങൾ കൂടി ആയപ്പോൾ  എനിക്ക് ശേഷം ബാക്കിയുള്ളവർ എങ്ങനെ ജീവിക്കും എന്ന ചിന്തയായി അതനുസരിച്ച് ആരും ഒറ്റപ്പെട്ടു പോകാത്ത നിലയിലുള്ള ഒരു സംവിധാനം പ്ലാൻ ചെയ്തു 
കാര്യം വിജയമായിരുന്നു എങ്കിലും എനിക്ക് ഇത്രയും നാൾ  ജീവിക്കേണ്ടി വരും .എന്ന് ഒരിക്കലും കരുതിയതല്ല അതിനാൽ  സന്തോഷ കരമായ ഒരു ജീവിതത്തിനു വളരെ ബുദ്ധിമുട്ടേണ്ടി വരും  
എങ്കിലും ജീവിക്കാതെ    കഴിയില്ലല്ലോ 
ഏതായാലും പുതിയൊരു ജീവിതത്തോടുള്ള കൊതി ഇനിയും ബാക്കി നില്‍ക്കുന്നു .പക്ഷെ എന്റെ പേരക്കുട്ടികളെ പിരിഞ്ഞുള്ള ജീവിതം ആലോചിക്കാനും കഴിയുന്നില്ല .ഇതൊക്കെ തുടക്കം മുതൽ ആലോചിച്ചാൽ മാത്രമേ നടക്കുകയുള്ളു താനും 
അങ്ങനെ രണ്ടിന്റെയും നടുവിൽ  ജീവിതം വഴിമുട്ടി നില്ക്കുന്നു 
സത്യം പറഞ്ഞാൽ  ജീവിതത്തിൽ ഇനി കാര്യമായ ആഗ്രഹങ്ങൾ ഒന്നും തന്നെയില്ല. സ്വരം നല്ലപ്പോഴേ പാട്ട് നിന്നിരുന്നെങ്കിൽ എന്നും ആലോചിക്കാറുണ്ട് .പക്ഷെ ഈ പാട്ടു നമ്മുടെ ഇഷ്ടത്തിന് നിർത്താൻ ആവില്ലല്ലോ 
ഏതായാലും  കാര്യമായ അസുഖങ്ങൾ ഏതെന്തെങ്കിലും വന്നാൽ രക്ഷപെടുത്താനുള്ള ചികിത്സകളൊന്നും വേണ്ട ഐ സി യു വിൽ  കിടക്കുകയും വേണ്ട .അത്യാവശ്യം എന്നെ കാണാൻ ആഗ്രഹിക്കുന്നവരുടെ മുഖം കണ്ടു പോകാം അനാവശ്യമായ പണച്ചെലവും വേണ്ട 
പിന്നെ ഇതാണ് മോര്ച്ചരിയിലും അയിസ് ബോക്സിലും മൊന്നുംകിടത്താതെ വേഗം നടപടികൾ തീര്ക്കുക 
സത്യത്തിൽ മരിച്ച ആളെ അല്ല കാണേണ്ടത് മരിക്കാറായ ആളെയാണ് .ശവം കാണുന്നതിൽ വലിയ അർത്ഥമില്ല കഴിവതും അവശതയിലെത്തും  മുമ്പ് കാണുക ബാക്കി കാഴ്ച കളൊക്കെ നാട്ടുകാരെ ബോധിപ്പിക്കാനുള്ളതല്ലേ 
പിന്നെ അവസാന നിമിഷം അറിഞ്ഞെത്തുന്നവരെ കുറ്റം പറയാനും വയ്യ 
അത്രേയുള്ളൂ ജീവിതം . ചത്താൽ അതോടെ എല്ലാം തീര്ന്നു നികത്താനാകാത്ത നഷ്ടം ,ഞെട്ടിപ്പോയി  ഇതിലൊന്നും ഒരു കഥയുമില്ല 
ഏതായാലും മരിക്കുന്നത് വരെ ആരെയും ഒരു കാര്യത്തിനും ആശ്രയിക്കാൻ അവസരമുണ്ടാക്കാതെ ജീവിക്കാൻ കഴിഞ്ഞാൽ അതാണ്‌ സുന്ദരമായ ജീവിതം .അപ്രതീക്ഷിതമായി നീട്ടിക്കിട്ടിയ ആയുസ് ആയതിനാൽ നിരാശ കൂടാതെ മരിക്കാം  അങ്ങനെയൊരു ഗുണമുണ്ട് (എല്ലാവരുടെയും സ്ഥിതി ഇതാണോ എന്നറിയില്ല) .ഏതായാലും സങ്കടത്തോടെ  മരിക്കാൻ കണ്ടിട്ടില്ല 
ഏറ്റവും രസം അതല്ല അങ്ങേലോകം എന്നൊരു ലോകമുണ്ടെങ്കിൽ അവിടെ ചെല്ലുമ്പോൾ ഇവിടത്തേക്കാൾ കൂടുതൽ അറിയുന്ന ആളുകൾ അവിടെയായിരിക്കും 
  

ഷൂസ് നൈക്ക്

ഷൂസ് നൈക്ക് 
അണ്ടര്‍ വെയര്‍ ജോക്കീ 
ഷര്‍ട്ടും  പാന്റും  വാന്‍  ഹുസൈന്‍ 
ഗ്ലാസ്സ്  റെയ്ബാന്‍ 
പേന  ക്രോസ് 
സ്പ്രേ കാരോണ്‍  
കാറ്  ബി എം ഡബ്ല്യു 
ഡിസൈനര്‍  ബംഗ്ലാവ്  
ആപ്പിള്‍  ഫോണ്‍ 
ആപ്പിള്‍ നോട്ട് ബുക്ക്‌ 
സോണി    ടിവി 
ലെതര്‍  സോഫാ 
ഡിസൈനര്‍ ബെഡ് റൂം 
ഇതെല്ലാം  കണ്ടു കണ്ണ് മഞ്ഞളിച്ചു നിന്ന എന്റെ മുന്നിലേക്ക് 
സ്വന്തം പാരമ്പര്യം നിലനിര്‍ത്താന്‍  ബ്രാന്‍ഡ്‌ തിരിച്ചറിയാത്ത 
ഒന്നിനെ കൈപിടിച്ച് കൊണ്ടുവരുന്നത് കണ്ടപ്പോള്‍ എന്റെ യുവത്വം ഞെട്ടിത്തരിച്ചു പോയി