Friday, July 22, 2016

അവനവന്റെ രൂപം അവനവനു തന്നെ ഇഷ്ടപ്പെടാതെ വരുമ്പോൾ

മലയാളി യുടെ ആയൂർദൈർഘ്യം കൂടിക്കൂടി വരുന്നു . സത്യം പറഞ്ഞാൽ ഇന്ന് എഴുപതിലും അതിനു മേലും ഒക്കെ എത്തി നിൽക്കുന്നവർ ഒരിക്കലും സങ്കല്പീകുക പോലും ചെയ്യാത്ത കാര്യമാണിത്. കാരണം അവരൊക്കെ ജീവിതം തുടങ്ങിയപ്പോൾ വെറും നാൽപതു വയസിൽ എത്തുന്നത്‌ തന്നെ മഹാ കാര്യമായിരുന്നു
അതിനാൽ  ഈ ജനറേഷൻ മാനസികമായി ഒരിക്കലും ദീർഘ ജീവിതത്തിനു തയ്യാറെടുത്തിരുന്നില്ല ആത് മാത്രമല്ല ഇളം തലമുറയും ഇങ്ങനെ ഒരവസ്ഥ   പ്രതീക്ഷിച്ചിരുന്നില്ല   സാമൂഹികമായി ഇത് വളരെയധികം പ്രശ്നങ്ങളും സൃഷ്ടിച്ചിരിക്കുകയാണ് .ഇതുമൂലം ഇളം തലമുറയ്ക്ക് വളരെയധികം അവസരങ്ങൾ നഷ്ടമാകുകയും ചെയ്തു . പോരാത്തതിനു ന്യൂക്ലിയർ ഫാമിലി രീതികള കൂടി ആയപ്പോൾ മൊത്തത്തിൽ മാനുഷിക ബന്ധങ്ങൾ ആടി   ഉലഞ്ഞു എന്ന് തന്നെ പറയാം  
ദീർഘായുസിൽ മനുഷ്യൻ സന്തോഷിക്കും എന്നൊക്കെ പറയാൻ കൊള്ളാം .പക്ഷെ ബസ്‌ കാത്തു നിൽക്കുന്നതുപോലെ ജീവിക്കാൻ തുടങ്ങിയാൽ അതിൽ എന്ത് സന്തോഷം . ബസ് വരുമെന്നറിയാം പക്ഷെ എപ്പോഴെന്നറിയില്ല.ഒന്നും കാര്യമായി പ്ലാൻ ചെയ്യാൻ പറ്റാത്ത അവസ്ഥ. അപ്രതീക്ഷിതമായി പോകേണ്ടി വന്നാൽ പലതും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരില്ലേ എന്ന ചിന്ത  അതിനാൽ  ജീവിതം ദിവസവും ബാലന്സ് ഷീറ്റ് ഉണ്ടാക്കേണ്ടി വരുന്ന കച്ചവടക്കാരന്റെ അവസ്ഥ. .അതെന്തു ജീവിതം  

ഒരിക്കലും മക്കളുടെ കൂടെ ജീവിച്ചു സന്തൊഷിക്കാ മെന്നു കരുതരുത് .ഇത്രയും വലിയ വിഡ്ഢിത്തം വേറെയില്ല പേരക്കുട്ടികളിൽ നിന്ന് കിട്ടുന്നതിനെ എത്രയോ ഇരട്ടി സന്തോഷം ആ ജീവിതം കൊണ്ട് നഷ്ടപ്പെടും .
മനുഷ്യനു പ്രൈവസി വളരെ ആവശ്യമാണ്‌  ആരു തന്നെയായാലും മറ്റൊരാളുടെ സാന്നിധ്യം മൂലം അത് നഷ്ടപ്പെടും  അങ്ങനെ വരുമ്പോൾ ആരുടെയെങ്കിലും അനിശ്ചിതമായ സാന്നിധ്യം ഒരു പക്ഷെ വീർപ്പുമുട്ടലുകൾ സൃഷ്ടിക്കുംഅപ്പോൾ  മക്കളുടെ കൂടെയുള്ള ജീവിതം അവര്ക്ക് എപ്പോഴും ഒരു ശല്യമായിരിക്കും      
ഇത് ആരുടേയും കുറ്റമല്ല സ്വാഭാവികമായ കാര്യങ്ങൾ ആണ് .അതിനു അവസരം കൊടുക്കാതിരിക്കുക .
കഴിവതും അവസാന കാലം ഒറ്റയ്ക്ക് ജീവിച്ചു  മരിക്കാൻ നോക്കുക . ഇന്ന് ഒറ്റയ്ക്ക് ജീവിക്കുന്നവരോട് ആളുകള്ക്ക് സഹതാപമാണ് പക്ഷെ സത്യത്തിൽ അവര്ക്ക് മറ്റാരുടെയെങ്കിലും കൂടെ ജീവിക്കുന്നതിനേക്കാൾ സുഖമാണ്  ഒറ്റക്കുള്ള ജീവിതം 
അത്യാവശ്യത്തിനു ജീവിക്കാൻ വേണ്ട മുതൽ കരുതുക  ബാക്കിയൊക്കെ വീതിച്ചു കൊടുത്തേക്കുക അല്ലെങ്കിൽ  പണ്ടാരം ഇത് എന്നാണ് ചത്തൊഴിയുക എന്നായിരിക്കും ചിന്ത 
സത്യത്തിൽ മുടങ്ങി ക്കിടന്ന ഇഷ്ട ങ്ങൾ സാധിക്കാനുള്ള അവസരം ഈ അവസാന കാലം ആണ് അത് അംഗീകരിക്കുന്ന ഒരു ഇണയാണ് കൂടെയുള്ളതെങ്കിൽ പിന്നെ സന്തോഷം മാത്രം 
ഭക്ഷണം ആണ് അതിൽ പ്രധാനം  നമ്മുടെ ഇഷ്ടങ്ങൾ മറ്റാരുടെയും ഇഷ്ടങ്ങളുമായി ഒരിക്കലും യോജിക്കില്ല      അതിനാൽ   അതനുസരിച്ചുള്ള മെനു അത് ലഭിക്കാൻ ഭാഗ്യം ചെയ്യണം .അതുപോലെ തന്നെ സ്വാതന്ത്ര്യം അതും ആവശ്യം കാരണം വയസന്റെ സന്തോഷം മാറി മാറി വരുന്ന മൂഡ്‌ അനുസരിച്ചാണ് . അതനുസരിച്ച് ഓരൊ കാര്യങ്ങളും ചെയ്യാനുള്ള സ്വാതന്ത്ര്യം  . ഒരിക്കലും  "എന്തിനു" "എന്തുകൊണ്ട്" എന്നീ ചോദ്യങ്ങള്ക്ക് ഉത്തരം കൊടുക്കേണ്ടാത്ത  അവസ്ഥ.  അതിൽ മാത്രമേ സന്തോഷം ലഭിക്കൂ  അതുവരെ അങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല  മാത്രമല്ല പലപ്പോഴും ആ ചോദ്യങ്ങള്ക്ക് ഉത്തരം നമുക്ക് തന്നെ അറിവുണ്ടാകില്ല.  നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾ മറ്റുള്ളവര്ക്ക് വളരെ സില്ലി  ആയി തോന്നുന്നവയാകും 
ഇതെല്ലം അറിയാവുന്ന ഞാൻ എങ്ങനെ ഈ മണ്ടത്തരം ചെയ്തു ? കാരണമുണ്ട് 
ജീവിത ദൈര്ഘ്യം കുറവാ യിരിക്കും എന്ന ചിന്ത പണ്ടേ ഉണ്ടായിരുന്നു  മാത്രമല്ല പെട്ടെന്നുണ്ടായ ചില അസുഖങ്ങൾ കൂടി ആയപ്പോൾ  എനിക്ക് ശേഷം ബാക്കിയുള്ളവർ എങ്ങനെ ജീവിക്കും എന്ന ചിന്തയായി അതനുസരിച്ച് ആരും ഒറ്റപ്പെട്ടു പോകാത്ത നിലയിലുള്ള ഒരു സംവിധാനം പ്ലാൻ ചെയ്തു 
കാര്യം വിജയമായിരുന്നു എങ്കിലും എനിക്ക് ഇത്രയും നാൾ  ജീവിക്കേണ്ടി വരും .എന്ന് ഒരിക്കലും കരുതിയതല്ല അതിനാൽ  സന്തോഷ കരമായ ഒരു ജീവിതത്തിനു വളരെ ബുദ്ധിമുട്ടേണ്ടി വരും  
എങ്കിലും ജീവിക്കാതെ    കഴിയില്ലല്ലോ 
ഏതായാലും പുതിയൊരു ജീവിതത്തോടുള്ള കൊതി ഇനിയും ബാക്കി നില്‍ക്കുന്നു .പക്ഷെ എന്റെ പേരക്കുട്ടികളെ പിരിഞ്ഞുള്ള ജീവിതം ആലോചിക്കാനും കഴിയുന്നില്ല .ഇതൊക്കെ തുടക്കം മുതൽ ആലോചിച്ചാൽ മാത്രമേ നടക്കുകയുള്ളു താനും 
അങ്ങനെ രണ്ടിന്റെയും നടുവിൽ  ജീവിതം വഴിമുട്ടി നില്ക്കുന്നു 
സത്യം പറഞ്ഞാൽ  ജീവിതത്തിൽ ഇനി കാര്യമായ ആഗ്രഹങ്ങൾ ഒന്നും തന്നെയില്ല. സ്വരം നല്ലപ്പോഴേ പാട്ട് നിന്നിരുന്നെങ്കിൽ എന്നും ആലോചിക്കാറുണ്ട് .പക്ഷെ ഈ പാട്ടു നമ്മുടെ ഇഷ്ടത്തിന് നിർത്താൻ ആവില്ലല്ലോ 
ഏതായാലും  കാര്യമായ അസുഖങ്ങൾ ഏതെന്തെങ്കിലും വന്നാൽ രക്ഷപെടുത്താനുള്ള ചികിത്സകളൊന്നും വേണ്ട ഐ സി യു വിൽ  കിടക്കുകയും വേണ്ട .അത്യാവശ്യം എന്നെ കാണാൻ ആഗ്രഹിക്കുന്നവരുടെ മുഖം കണ്ടു പോകാം അനാവശ്യമായ പണച്ചെലവും വേണ്ട 
പിന്നെ ഇതാണ് മോര്ച്ചരിയിലും അയിസ് ബോക്സിലും മൊന്നുംകിടത്താതെ വേഗം നടപടികൾ തീര്ക്കുക 
സത്യത്തിൽ മരിച്ച ആളെ അല്ല കാണേണ്ടത് മരിക്കാറായ ആളെയാണ് .ശവം കാണുന്നതിൽ വലിയ അർത്ഥമില്ല കഴിവതും അവശതയിലെത്തും  മുമ്പ് കാണുക ബാക്കി കാഴ്ച കളൊക്കെ നാട്ടുകാരെ ബോധിപ്പിക്കാനുള്ളതല്ലേ 
പിന്നെ അവസാന നിമിഷം അറിഞ്ഞെത്തുന്നവരെ കുറ്റം പറയാനും വയ്യ 
അത്രേയുള്ളൂ ജീവിതം . ചത്താൽ അതോടെ എല്ലാം തീര്ന്നു നികത്താനാകാത്ത നഷ്ടം ,ഞെട്ടിപ്പോയി  ഇതിലൊന്നും ഒരു കഥയുമില്ല 
ഏതായാലും മരിക്കുന്നത് വരെ ആരെയും ഒരു കാര്യത്തിനും ആശ്രയിക്കാൻ അവസരമുണ്ടാക്കാതെ ജീവിക്കാൻ കഴിഞ്ഞാൽ അതാണ്‌ സുന്ദരമായ ജീവിതം .അപ്രതീക്ഷിതമായി നീട്ടിക്കിട്ടിയ ആയുസ് ആയതിനാൽ നിരാശ കൂടാതെ മരിക്കാം  അങ്ങനെയൊരു ഗുണമുണ്ട് (എല്ലാവരുടെയും സ്ഥിതി ഇതാണോ എന്നറിയില്ല) .ഏതായാലും സങ്കടത്തോടെ  മരിക്കാൻ കണ്ടിട്ടില്ല 
ഏറ്റവും രസം അതല്ല അങ്ങേലോകം എന്നൊരു ലോകമുണ്ടെങ്കിൽ അവിടെ ചെല്ലുമ്പോൾ ഇവിടത്തേക്കാൾ കൂടുതൽ അറിയുന്ന ആളുകൾ അവിടെയായിരിക്കും 
  

No comments: